Tuesday, May 11, 2010

സാന്‍ തോംകണമല എരുമേലിപഞ്ചായത്തിലെ ഏററവും മികച്ച ഹൈസ്കൂള്‍

എരുമേലിപഞ്ചായത്തിലെ 2009-10വര്‍ഷത്തെ ഏററവും മികച്ച ഹൈസ്കൂളായി കണമല സാന്‍ തോം ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ 100% വിജയം നേടിയതിനെ തുടര്‍ന്ന് സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദാണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 105 കുട്ടികളും വിജയതിലകമണിഞ്ഞ് പഞ്ചായത്തിലെ ഏററവും മികച്ച വിജയമാണ് സ്കൂളിന് നേടിത്തന്നത്. കുമാരി ബ്ളെസി സെബാസ്ററ്യന്‍ എല്ലാവിഷയത്തിലും A+ നേടി. ഓഗസ്ററ് പതിനഞ്ചിന് നടക്കുന്ന പഞ്ചായത്തുമേളയില്‍ മികച്ച ഹൈസ്കൂളിനുളള ട്രോഫി വിതരണം ചെയ്യുന്നതാണ്.സ്കൂള്‍മാനേജര്‍ റവ.ഫാ.സെബാസ്ററ്യന്‍ പെരുനിലം അധ്യക്ഷത വഹിച്ച അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് ശ്രീ.ജോസ് മടുക്കക്കുഴി,മെമ്പര്‍മാരായ ശ്രീ.ദേവസ്യാച്ചന്‍ കൊച്ചുമാണിക്കുന്നേല്‍, ശ്രീ.സോമന്‍ തെരുവത്തില്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ആന്റണി ആലപ്പാട്ട് ,മുന്‍ ഹെഡ് മാസ്ററര്‍ ശ്രീ.പി. സി. ചാക്കോ പന്നാംകുഴിയില്‍, PTA പ്രസിഡണ്ട് ശ്രീ. തോമസ് തയ്യില്‍, മാതൃസംഗമം ചെയര്‍പേഴ് സണ്‍ ശ്രീമതി മറിയാമ്മ സണ്ണി, സ്കൂള്‍ ഡെപ്യൂട്ടിലീഡര്‍ കുമാരി റോഷ്നമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്ററര്‍ ശ്രീ.ജോസ് വര്‍ഗീസ് സ്വാഗതവും, ശ്രീ. ജിം ജോ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.

No comments:

Post a Comment

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു