Monday, May 31, 2010

Pathummayude aaadil ninnu...

                                                                                        Akhil Sabu, 10B

Oru chaambanga kachavadam

                                                                                                             Done by Akhil Sabu, 10B

Tuesday, May 18, 2010

CONGRATULATIONS

SSLC പരീക്ഷയില്‍  എല്ലാവിഷയങ്ങള്‍ക്കും A+ നേടിയ 
കുമാരി ‍ബ്ളെസി സെബാസ്ററ്യന്‍









Hearty congratulations
to
KUMARI BLESSY SEBASTIAN
for achieving a
PERFECT 10 A+
in 
SSLC March 2010

Management,Staff, PTA  & Students

Tuesday, May 11, 2010

സാന്‍ തോംകണമല എരുമേലിപഞ്ചായത്തിലെ ഏററവും മികച്ച ഹൈസ്കൂള്‍

എരുമേലിപഞ്ചായത്തിലെ 2009-10വര്‍ഷത്തെ ഏററവും മികച്ച ഹൈസ്കൂളായി കണമല സാന്‍ തോം ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ 100% വിജയം നേടിയതിനെ തുടര്‍ന്ന് സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദാണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 105 കുട്ടികളും വിജയതിലകമണിഞ്ഞ് പഞ്ചായത്തിലെ ഏററവും മികച്ച വിജയമാണ് സ്കൂളിന് നേടിത്തന്നത്. കുമാരി ബ്ളെസി സെബാസ്ററ്യന്‍ എല്ലാവിഷയത്തിലും A+ നേടി. ഓഗസ്ററ് പതിനഞ്ചിന് നടക്കുന്ന പഞ്ചായത്തുമേളയില്‍ മികച്ച ഹൈസ്കൂളിനുളള ട്രോഫി വിതരണം ചെയ്യുന്നതാണ്.സ്കൂള്‍മാനേജര്‍ റവ.ഫാ.സെബാസ്ററ്യന്‍ പെരുനിലം അധ്യക്ഷത വഹിച്ച അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് ശ്രീ.ജോസ് മടുക്കക്കുഴി,മെമ്പര്‍മാരായ ശ്രീ.ദേവസ്യാച്ചന്‍ കൊച്ചുമാണിക്കുന്നേല്‍, ശ്രീ.സോമന്‍ തെരുവത്തില്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ആന്റണി ആലപ്പാട്ട് ,മുന്‍ ഹെഡ് മാസ്ററര്‍ ശ്രീ.പി. സി. ചാക്കോ പന്നാംകുഴിയില്‍, PTA പ്രസിഡണ്ട് ശ്രീ. തോമസ് തയ്യില്‍, മാതൃസംഗമം ചെയര്‍പേഴ് സണ്‍ ശ്രീമതി മറിയാമ്മ സണ്ണി, സ്കൂള്‍ ഡെപ്യൂട്ടിലീഡര്‍ കുമാരി റോഷ്നമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്ററര്‍ ശ്രീ.ജോസ് വര്‍ഗീസ് സ്വാഗതവും, ശ്രീ. ജിം ജോ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.

Wednesday, May 5, 2010

SMART LIFE PROGRAMME

        It has been decided to conduct a SMART LIFE PROGRAMME in our school from 2010 May 11 to 15(10am to 4pm). It is being lead by the team EDU PANACEA, a wing of International Health and Peace Foundation. All students of the school, including those who wants to join here in Std VIII are requested to participate in the camp.Experts in each field will take classes on Time management,, Educational skills, Personality development, Reasoning, Mental ability, Motivational skills etc. Spoken English classes will also be conducted. It is a completely free package for the students of San Thome H S Kanamala.

Tuesday, May 4, 2010

SSLC പരീക്ഷയില്‍ 100% വിജയം

സാന്‍തോമിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി... 2010 മാര്ച്ചില് നടന്ന SSLC പരീക്ഷയില്‍ 100% വിജയം നേടി മികച്ച നേട്ടം സ്കൂള് സ്വന്തമാക്കി.പരീക്ഷയെഴുതിയ 105 പേരും മികച്ച ഗ്രേഡോടെ ഉന്നതവിജയം നേടി. കുമാരി ‍ബ്ളെസി സെബാസ്ററ്യന്‍ എല്ലാവിഷയങ്ങള്‍ക്കും A+ നേടി. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്കൂള്മാനേജ്മെന്റും, PTAയും, നാട്ടുകാരും അഭിനന്ദിച്ചു. അതേസമയം, ഈ വര്ഷത്തെ വ്യത്യസ്തമായ പഠനപ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് അധ്യാപകര്‍.100% വിജയം വരുംവര്‍ഷങ്ങളിലും ആവര്‍ത്തിക്കുന്നതിനുളള ശ്രമം ഇപ്പൊഴേ ആരംഭിച്ചുകഴിഞ്ഞു.

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു