Tuesday, November 18, 2014

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍


കോട്ടയം ജില്ല കായികമേളയില്‍ വിവിധ ഇനങ്ങളില്‍ വിജയിച്ച് സംസ്ഥാനകായികമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ലിബിന്‍ ജേക്കബ്, ജോബിന്‍ ജോണ്‍, അപര്‍ണ അജയകുമാര്‍, ജൂബി എബ്രാഹം, ഋഷികേശ് എസ്. നായര്‍ എന്നിവര്‍ ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ്, കായികാധ്യാപകന്‍ ജോസഫ് എം.ജെ എന്നിവര്‍ക്കൊപ്പം

Friday, October 24, 2014

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


സാന്‍തോം ഹൈസ്കൂളില്‍ 44 കേഡറ്റുകളടങ്ങുന്ന എസ്.പി.സി. യൂണിറ്റിന്റെ ഉദ്ഘാടനം ബഹു.കേരള ഗവ.ചീഫ് വിപ്പ് ശ്രീ. പി.സി.ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പഠന പ്രവര്‍ത്തന ങ്ങളോടൊപ്പം പൗരബോധവും, ലക്ഷ്യബോധവും, സാമൂഹികപ്രതിബദ്ധതയും, സേവനസന്നദ്ധതയും, അച്ചടക്കവുമുള്ള ഒരു സമൂഹമായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേഡറ്റുമാരായ ഋഷികേശ് എസ്. നായര്‍, അപര്‍ണ അജയകുമാര്‍ എന്നിവര്‍ക്ക് ഫ്ലാഗ് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. മാനേജര്‍ ഫാ.മാത്യു നിരപ്പേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ്, മണിമല സി.. എം..അബ്ദുള്‍ റഹിം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി. വി.യു.കുര്യാക്കോസ് , എരുമേലി സബ് ഇന്‍സ്പെക്ടര്‍ എം.എസ്. രാജീവ്, മുന്‍ ഹെഡ്മാസ്റ്റര്‍ പി.സി.ചാക്കോ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ആന്‍സി ജോസഫ്, വാര്‍ഡ് മെമ്പര്‍ ജെസ്സി കാവാലം, പി.റ്റി.എ പ്രസിഡന്റ് എം.കെ.ചെല്ലപ്പന്‍, മാതൃസംഗമം ചെയര്‍പേഴ്സണ്‍ സെലിന്‍ എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.


കണമല സാന്‍തോം ഹൈസ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം പത്തനംതിട്ട എം.പി. ശ്രീ.ആന്റോ ആന്റണി കേഡറ്റുമാരായ ഋഷികേശ് എസ്. നായര്‍, അപര്‍ണ അജയകുമാര്‍ എന്നിവര്‍ക്ക് ഫ്ലാഗ് കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു. മാനേജര്‍ ഫാ.മാത്യു നിരപ്പേല്‍, ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ്, മണിമല സി.. എം..അബ്ദുള്‍ റഹിം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി. വി.യു.കുര്യാക്കോസ് ,പ്രിന്‍സ് മാത്യു,ജെസ്സി കാവാലം, എരുമേലി സബ് ഇന്‍സ്പെക്ടര്‍ എം.എസ്. രാജീവ്,സാബു കാലാപ്പറമ്പില്‍ എന്നിവര്‍ സമീപം

ജൂണിയര്‍ റെഡ്ക്രോസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


സാന്‍തോം ഹൈസ്കൂളില്‍ കുട്ടികള്‍ക്കായുള്ള ജൂണിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം പത്തനംതിട്ട എം.പി. ശ്രീ.ആന്റോ ആന്റണി നിര്‍വഹിച്ചു. അധ്യാപിക ജോളി ആന്റണി, റെഡ്ക്രോസ് അംഗം സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ക്ക് ഫ്ലാഗ് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. മാനേജര്‍ ഫാ.മാത്യു നിരപ്പേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ്, പി.റ്റി.എ പ്രസിഡന്റ് എം.കെ.ചെല്ലപ്പന്‍,വാര്‍ഡ് മെമ്പര്‍ ജെസ്സി കാവാലം, മാതൃസംഗമം ചെയര്‍പേഴ്സണ്‍ സെലിന്‍ എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
 
-->
-->
ജൂണിയര്‍ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം പത്തനംതിട്ട എം.പി. ശ്രീ.ആന്റോ ആന്റണി അധ്യാപിക ജോളി ആന്റണി, റെഡ്ക്രോസ് അംഗം സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ക്ക് ഫ്ലാഗ് കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു. മാനേജര്‍ ഫാ.മാത്യു നിരപ്പേല്‍, ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ്, മണിമല സി.. എം..അബ്ദുള്‍ റഹിം, കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി. വി. യു. കുര്യാക്കോസ് ,പ്രിന്‍സ് മാത്യു എന്നിവര്‍ സമീപം

Wednesday, October 15, 2014

Congraaaats..................!!!!!!!!!


ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് മലയാളമനോരമ സംഘടിപ്പിച്ച സാംബാ ആല്‍ബം മത്സരത്തില്‍ പ്രോത്സാഹനസമ്മാനം നേടിയ അലീന സജി (സ്റ്റാന്‍ഡാര്‍ഡ് 9A)

Saturday, September 13, 2014

Student Police Cadet (SPC) is launched at Kanamala SanThome


The Student Police Cadet (SPC) Project is a school-based initiative by Kerala Police, implemented jointly by the Departments of Home and Education, and supported by Departments of Transport, Forest, Excise and Local Self-Government. The project trains high school students to respect the law, practice discipline and civic sense, and develop empathy for vulnerable sections of society. It also strengthens commitment towards family, community, and the environment, enabling them to resist negative tendencies such as substance abuse, deviant behavior, intolerance, and other social evils.

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു