സര്‍ഗാത്മകരചനകള്‍


പ്രതീക്ഷ

കോവിഡനന്തരം മാമകനാടിനി-
മാവേലിനാടായി മാറുംവീണ്ടും
ആശങ്ക മാറ്റി നാം ജാഗ്രത കാക്കുമ്പോൾ
കേരളം ലോകത്തിൻ മാതൃകയായ്

ഭരണകർത്താക്കളും പോലീസ് സമൂഹവും
ആരോഗ്യസേവകർ നാട്ടുകാരും
ഒത്തൊരുമിച്ചപ്പോൾ ഒത്തു പിടിച്ചപ്പോൾ
കോവിഡ് വെറുമൊരു ഓർമ്മ മാത്രം

നിപ്പയും പ്രളയവും കോവിഡ് 19 നും
നമ്മുടെ നാടിനെ വേട്ടയാടി
നിരവധി നഷ്ടങ്ങൾ വന്നുചേർന്നെങ്കിലും
പതറാതെ കരുതലായ് കൈപിടിച്ചു..

മലയാളനാട്ടിൽ നാം കേൾക്കാത്ത വാക്കുകൾ
ക്വാറന്റൈൻ, ലോക്ക്ഡൗണും ഐസൊലേഷൻ
സൂക്ഷ്മത ഇല്ലെങ്കിൽ ഇത്തരം വാക്കുകൾ
ജീവിത ഭാഗമായ് മാറും നിത്യം

ആയതിനാൽ നമ്മൾ ജാഗ്രത പാലിക്ക
ശാന്തിയും ഐക്യവും കൈവരിക്ക
മതജാതിചിന്തകൾ കൈ വെടിഞ്ഞീടട്ടെ
മാറട്ടെ മാവേലി നാടായ് വീണ്ടും
 
അനുഗ്രഹ സി.ജോസഫ്
8 ബി സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




No comments:

Post a Comment

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു