Showing posts with label സ്കൂളിനെപ്പററി. Show all posts
Showing posts with label സ്കൂളിനെപ്പററി. Show all posts

Tuesday, June 26, 2012

ആദരാഞ്ജലികള്‍

                                       പമ്പാവാലിയുടെ മുഖച്ഛായ മാറ്റിയ അന്തരിച്ച ഫാദര്‍ മാത്യു വടക്കേമുറിക്ക് മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുനിലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൂക്കന്‍പെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കന്‍പെട്ടി-ഏഞ്ചല്‍വാലി കോസ് വേകള്‍, വിവിധ ഭവനനിര്‍മാണ പദ്ധതികള്‍, കുറഞ്ഞ ചെലവില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, തേന്‍ സംസ്കരണയൂണിറ്റുകള്‍ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാന്‍ കാരണക്കാരനായ പ്രിയപ്പെട്ട വടക്കനച്ചന്‍ എന്നും നമ്മുടെ ഓര്‍മ്മകളില്‍ വിളങ്ങിനില്‍ക്കും, നില്‍ക്കണം എന്ന് മാനേജര്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും ജയിംസ് സാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Saturday, April 28, 2012

സ്വപ്നങ്ങള്‍ നമ്മുടെ കൂട്ടുകാരാവട്ടെ...


സാന്തോം സ്കൂളിന്റെ മനസ്
എന്നും
സ്വപ്നങ്ങള്‍ക്ക് മുളയ്ക്കാന്‍ വളക്കൂറുള്ള മണ്ണാണ്.
കാലഹരണപ്പെട്ട സ്വപ്നം എന്നൊന്നില്ല;
അസാധ്യസ്വപ്നങ്ങള്‍, അതിരുവിട്ട സ്വപ്നങ്ങള്‍ എന്നിവയുമില്ല.
ശ്രേഷ്ഠമായ, നിലവാരമുള്ള പരിശീലനത്തിലൂടെ,
മുളയ്ക്കില്ലെന്നു കരുതുന്ന വിത്തിനെയും
മുളപ്പിക്കാന്‍തക്ക വളക്കൂറുള്ള മണ്ണാണ്
സാന്‍തോം.
എഴുതാനും വായിക്കാനും സംസാരിക്കാനും
ധാര്‍മ്മികതയിലൂന്നി വളരാനും
ഏറ്റം അനുഗൃഹീതമായ സമയമാണ്
സാന്‍തോം പഠനകാലം.
പയറും പാവലും ഒരുപോലെ മുളയ്ക്കില്ല.
പാവലിന് സമയം കൂടുതല്‍ വേണം.
പന്നല്‍ച്ചെടിയും കല്ലന്‍മുളയും ഒരുപോലെയല്ല.
പന്നല്‍ ചാടിക്കിളിര്‍ക്കും, മുളവിത്ത് ഏറെക്കാലം ധ്യാനത്തിലായിരിക്കും.
കാത്തിരിക്കാന്‍ ക്ഷമയുള്ള അധ്യാപകര്‍,
കരുതലോടെ നിലമൊരുക്കുന്ന സഹായികള്‍,
ജാഗ്രതയോടെ പശ്ചാത്തലമൊരുക്കുന്ന മാനേജ്മെന്റ് ,
കരുത്തുറ്റ നിലവാരമുള്ള കലാലയം.
സാന്‍തോമില്‍ നട്ട സ്വപ്നങ്ങളൊന്നും നഷ്ടസ്വപ്നങ്ങളല്ല...
രാജ്യത്തിന്റെ ദേശത്തിന്റെ, ഭവനത്തിന്റെ ഉന്നതിക്കായി
സാന്‍തോം കലാലയത്തില്‍ ഒന്നിച്ചുകൂടാം...
ഇതിലേയ്ക്ക് പറിച്ചുനടാം.
ഫാ.സെബാസ്റ്റ്യന്‍ പെരുനിലം
സ്കൂള്‍ മാനേജര്‍

Friday, February 10, 2012

പ്രണാമം..


പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളര്‍ച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോള്‍ സാന്‍തോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാന്‍തോം പകര്‍ന്നുനല്‍കിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നല്‍കിയ പങ്ക് നിര്‍ണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയര്‍ത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനത്തില്‍ നാടിന്റെ പ്രണാമം

Wednesday, July 6, 2011

പി.റ്റി.എ പൊതുയോഗവും സെമിനാറും



















നിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഡോ.പി.എം.ചാക്കോ സെമിനാര്‍ നയിക്കുന്നു.



നിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

Friday, August 6, 2010

പി.ററി.എ സെമിനാര്‍ 2010-11


പി.ററി.എ സെമിനാര്‍ മാങ്ങാനം സ്പിരിച്ച്വാലിററി സെന്റര്‍ ഡയറക്ടര്‍ റവ.ഫാ.ജയിംസ് പാലയ്ക്കല്‍ നയിക്കുന്നു.

ഫോട്ടോ അനാച്ഛാദനം


2010 മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകന്‍ ശ്രീ. ആന്‍റണി ഈപ്പന്‍, 
അനധ്യാപകന്‍ ശ്രീ.വി.ജെ.തോമസ് എന്നിവരുടെ ഫോട്ടോ 
പി.ററി.എ സെമിനാറില്‍ 
സ്കൂള്‍ മാനേജര്‍ റവ.ഫാ.സെബാസ് ററ്യന്‍ പെരുനിലം 
അനാച്ഛാദനം ചെയ്യുന്നു.

Sunday, August 1, 2010

"പൈക്ക" സാന്‍തോമിലും

PANCHAYAT YUVA KRIDA AUR KHEL ABHIYAN
          The National Sports Policy 2001 lays special emphasis
on “Broad-basing of Sports” through grassroots level sport
activity and “Promoting Excellence in Sports” at the national
and international levels. The major constraint in taking sport
activity to the grassroots level is the very limited availability
of basic sports infrastructure/ facilities in the country. Tenth
Five Year Plan, which, while referring to thrust areas for the
Plan, observed that, “there is an immediate need to create a
network of basic sports infrastructure throughout the country”
and ensure proper access to it “to enable more people to
participate in sports thereby broadening our base for scouting
of talent”.
          The Panchayat Yuva Krida Aur Khel Abhiyan (PYKKA)
aims at achieving the abovementioned objectives by providing
basic sports infrastructure and equipment at the panchayat level
and encouraging sports and games in rural areas through
annual competitions at the block and district levels.
എരുമേലി പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി എ ഇര്‍ഷാദ് 
പൈക്ക പദ്ധതിയുദ്ഘാടനവേളയില്‍ ശില അനാച്ഛാദനം ചെയ്യുന്നു

          The PYKKA would be a joint effort between the Centre and
the States and the funding would be on a 75-25 basis, with the
Centre contributing the larger share. Depending on the size of the panchayat, there could be more than one PYKKA facility can be established.

          Each village panchayat would be given Rs. 1 lakhs for each unit of 4600 population (on prorate basis) and each block
panchayat would be Rs. 5 Lakh respectively as one-time seed
capital grant for developing playgrounds. They would also be
given additional funds as operational grant and acquisition grant.
          Each block panchayat would be provided an annual                                                         competition grant of Rs. 50,000 for holding block-level
competitions and Rs. 3 lakh for District-level competitions. Prize
moneyfor block level and district-level competitions would also be
given.
          All the panchayat and blocks in the state will be covered
according to the perspective plan within 9 years.

Thursday, June 10, 2010

സാന്‍ തോംകണമല എരുമേലിപഞ്ചായത്തിലെ ഏററവും മികച്ച ഹൈസ്കൂള്‍

ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ എരുമേലി പഞ്ചായത്തില്‍ 100% വിജയം നേടിയ സ്കൂളുകളില്‍ഏററവും കൂടുതല്‍  കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ കണമല സാന്‍ തോം ഹൈസ്കൂളിനുവേണ്ടി മന്ത്രി ശ്രീ പാലോളി മുഹമ്മദുകുട്ടിയില്‍ നിന്നും ഹെഡ്മാസ്ററര്‍ ശ്രീ ജോസ് വര്‍ഗീസ് ട്രോഫി ഏററുവാങ്ങുന്നു.

Tuesday, May 11, 2010

സാന്‍ തോംകണമല എരുമേലിപഞ്ചായത്തിലെ ഏററവും മികച്ച ഹൈസ്കൂള്‍

എരുമേലിപഞ്ചായത്തിലെ 2009-10വര്‍ഷത്തെ ഏററവും മികച്ച ഹൈസ്കൂളായി കണമല സാന്‍ തോം ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ 100% വിജയം നേടിയതിനെ തുടര്‍ന്ന് സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദാണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 105 കുട്ടികളും വിജയതിലകമണിഞ്ഞ് പഞ്ചായത്തിലെ ഏററവും മികച്ച വിജയമാണ് സ്കൂളിന് നേടിത്തന്നത്. കുമാരി ബ്ളെസി സെബാസ്ററ്യന്‍ എല്ലാവിഷയത്തിലും A+ നേടി. ഓഗസ്ററ് പതിനഞ്ചിന് നടക്കുന്ന പഞ്ചായത്തുമേളയില്‍ മികച്ച ഹൈസ്കൂളിനുളള ട്രോഫി വിതരണം ചെയ്യുന്നതാണ്.സ്കൂള്‍മാനേജര്‍ റവ.ഫാ.സെബാസ്ററ്യന്‍ പെരുനിലം അധ്യക്ഷത വഹിച്ച അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് ശ്രീ.ജോസ് മടുക്കക്കുഴി,മെമ്പര്‍മാരായ ശ്രീ.ദേവസ്യാച്ചന്‍ കൊച്ചുമാണിക്കുന്നേല്‍, ശ്രീ.സോമന്‍ തെരുവത്തില്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ആന്റണി ആലപ്പാട്ട് ,മുന്‍ ഹെഡ് മാസ്ററര്‍ ശ്രീ.പി. സി. ചാക്കോ പന്നാംകുഴിയില്‍, PTA പ്രസിഡണ്ട് ശ്രീ. തോമസ് തയ്യില്‍, മാതൃസംഗമം ചെയര്‍പേഴ് സണ്‍ ശ്രീമതി മറിയാമ്മ സണ്ണി, സ്കൂള്‍ ഡെപ്യൂട്ടിലീഡര്‍ കുമാരി റോഷ്നമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്ററര്‍ ശ്രീ.ജോസ് വര്‍ഗീസ് സ്വാഗതവും, ശ്രീ. ജിം ജോ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.

Friday, April 9, 2010

സ്വാഗതം

 














സാന്‍തോം...
ശക്തിയില്‍ കുതിരയെപ്പോലെ
തലയെടുപ്പില്‍ ആനയെപ്പോലെ
ലക്ഷ്യബോധത്തില്‍ കഴുകനെപ്പോലെ
പരിശ്രമത്തില്‍ ചിലന്തിയെപ്പോലെ
ക്ഷമയില്‍ ഋഷിയെപ്പോലെ
ഉറപ്പില്‍ പാറപോലെ
മനഃശുദ്ധിയില്‍ ശിശുവിനെപ്പോലെ
സ്നേഹത്തില്‍ അമ്മയെപ്പോലെ
മനസ്സ് ആകാശം പോലെ
വിജയത്തില്‍ നക്ഷത്രങ്ങളെപ്പോലെ...

നിങ്ങളുടെ ലക്ഷ്യത്തെ
സാന്‍തോമിന്റെ അഗ്നിയില്‍ സ്ഫുടം ചെയ്ത്
പരിശ്രമത്തിന്റെയും ക്ഷമയുടെയും മൂശയില്‍ മെനഞ്ഞെടുക്കുക
അപ്പോള്‍ നിങ്ങള്‍ എത്തുന്നത്
വിജയത്തിന്റെ തുരുത്തിലായിരിക്കും

വരുവിന്‍...
ഈ കലാലയത്തിന്റെ ഭാഗമാകുവിന്‍
നാളത്തെ അനുഗ്രഹത്തിന്റെ സ്രോതസ്സാകുവിന്‍

ഫാ.സെബാസ്ററ്യന്‍ പെരുനിലം
സ്കൂള്‍ മാനേജര്‍

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു