പമ്പാവാലിയുടെ മുഖച്ഛായ മാറ്റിയ അന്തരിച്ച ഫാദര്‍ മാത്യു വടക്കേമുറിക്ക് മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുനിലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൂക്കന്‍പെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കന്‍പെട്ടി-ഏഞ്ചല്‍വാലി കോസ് വേകള്‍, വിവിധ ഭവനനിര്‍മാണ പദ്ധതികള്‍, കുറഞ്ഞ ചെലവില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, തേന്‍ സംസ്കരണയൂണിറ്റുകള്‍ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാന്‍ കാരണക്കാരനായ പ്രിയപ്പെട്ട വടക്കനച്ചന്‍ എന്നും നമ്മുടെ ഓര്‍മ്മകളില്‍ വിളങ്ങിനില്‍ക്കും, നില്‍ക്കണം എന്ന് മാനേജര്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും ജയിംസ് സാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
No comments:
Post a Comment