Showing posts with label അറിയിപ്പുകള്‍. Show all posts
Showing posts with label അറിയിപ്പുകള്‍. Show all posts
Friday, October 9, 2020
Wednesday, August 19, 2020
Monday, August 17, 2020
Friday, August 14, 2020
Tuesday, July 28, 2020
Thursday, July 18, 2013
Tuesday, July 16, 2013
Thursday, February 7, 2013
Tuesday, June 26, 2012
SSLC 2012 സ്കോളര്‍ഷിപ്പ് വിതരണം
നമ്മുടെ സ്കൂളില്‍ നിന്നും മാര്‍ച്ച് 2012 SSLC പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള വിവിധ എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും ജൂണ്‍ 27 ബുധനാഴ്ച രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തില്‍ വിതരണം ചെയ്തു.എരുമേലി പഞ്ചായത്തിലെ ഏറ്റവും മികച്ച വിജയം നേടിയ നമ്മുടെ സ്കൂളിന് കണമല സര്‍വീസ് സഹകരണബാങ്കിന്റെ പേരില്‍ പ്രസിഡന്റ് ശ്രീ. ഏ.ജെ. ചാക്കോ ട്രോഫി സമ്മാനിച്ചു.
San Thome H S Kanamala
SSLC Rank Holders March 2012
Rank1(2പേര്‍ക്ക്)
Haripriya Haridas, Seenu Thomas
Rank2
Kripa S.V
Language
Delna Joseph, Haripriya Haridas, Kripa S.V
Subject
1.Seenu Thomas
2.Haripriya Haridas
SC
Krishna E R
ST
Anjumol N.V
OEC
Jinimol P.G
Maths
Haripriya Haridas, Seenu Thomas
Science
Anjaly Sabu, Anju Treesa Joseph, Seenu Thomas
Social Science
Jinimol P.G, Prince Baby, Haripriya Haridas, Seenu Thomas
ആദരാഞ്ജലികള്‍
പമ്പാവാലിയുടെ മുഖച്ഛായ മാറ്റിയ അന്തരിച്ച ഫാദര്‍ മാത്യു വടക്കേമുറിക്ക് മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുനിലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൂക്കന്‍പെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കന്‍പെട്ടി-ഏഞ്ചല്‍വാലി കോസ് വേകള്‍, വിവിധ ഭവനനിര്‍മാണ പദ്ധതികള്‍, കുറഞ്ഞ ചെലവില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, തേന്‍ സംസ്കരണയൂണിറ്റുകള്‍ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാന്‍ കാരണക്കാരനായ പ്രിയപ്പെട്ട വടക്കനച്ചന്‍ എന്നും നമ്മുടെ ഓര്‍മ്മകളില്‍ വിളങ്ങിനില്‍ക്കും, നില്‍ക്കണം എന്ന് മാനേജര്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും ജയിംസ് സാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
Thursday, April 19, 2012
എസ്.എസ്.എല്‍.സി ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങള്‍ വെബ്പോര്‍ട്ടലില്‍
എസ്.എസ്.എല്‍.സി ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങള്‍ വെബ്പോര്‍ട്ടലില്‍
സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് വെബ്പോര്‍ട്ടല്‍ അധിഷ്ഠിതപഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി State Institute of Educational Technology(SIET) ഒരുക്കുന്ന ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ മാതൃക തയ്യാറായി. എസ്.എസ്.എല്‍.സി സ്കൂള്‍ പാഠപുസ്തകത്തിലെ ശാസ്ത്ര-ഗണിതശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി SIETനിര്‍മ്മിച്ച ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ ട്രയല്‍ വേര്‍ഷനാണ് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും അഭിപ്രായശേഖരണത്തിനായി ഇപ്പോള്‍ തുറന്നുകൊടുക്കുന്നത്. പാഠഭാഗങ്ങള്‍ www.sietkerala.gov.inഎന്ന ലിങ്കില്‍ Learning ടാബില്‍ ഉള്ള Interactive Multimediaയില്‍ ലഭ്യമാണ്. ഈ സൗകര്യം തികച്ചും സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി, ഉള്ളടക്കം പരിഷ്ക്കരിച്ച് വെബ്പോര്‍ട്ടല്‍ പൂര്‍ണരൂപത്തില്‍ ഈ അധ്യയനവര്‍ഷം തന്നെ കുട്ടികള്‍ക്ക് തുറന്നുകൊടുക്കുന്നതാണ്.
കടപ്പാട്: മലയാളമനോരമ ദിനപ്പത്രം 18-04-2012
Monday, February 20, 2012
എസ്.എസ്.എല്‍.സി ക്കാര്‍ക്ക് വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും
എസ്.എസ്.എല്‍.സി.ക്കാര്‍ക്കായി പ്രത്യേക വെബ്‌പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടി@സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ് www.resource.itschool.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം- 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും 11.30 നും ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ട് മണിക്കും വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം-2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
Friday, February 10, 2012
പ്രണാമം..
പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളര്‍ച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോള്‍ സാന്‍തോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാന്‍തോം പകര്‍ന്നുനല്‍കിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നല്‍കിയ പങ്ക് നിര്‍ണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയര്‍ത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനത്തില്‍ നാടിന്റെ പ്രണാമം
Thursday, February 2, 2012
സ്കൂള്‍ വാര്‍ഷികം
PYKA പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും, 2011-12 അധ്യയനവര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും, അധ്യാപക-രക്ഷാകര്‍തൃയോഗവും 2012 ഫെബ്രുവരി 2-ന് സ്കൂള്‍ ഹാളില്‍ നടന്നു.കേരളനിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു.പട്ടികജാതി-പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്കുളള സൈക്കിള്‍ വിതരണഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
Wednesday, January 18, 2012
സ്കൂള്‍ വാര്‍ഷികവും സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും
സ്കൂള്‍ വാര്‍ഷികവും സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും
PYKA പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും, 2011-12 അധ്യയനവര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും, അധ്യാപക-രക്ഷാകര്‍തൃയോഗവും 2012 ഫെബ്രുവരി 2-ന് സ്കൂള്‍ ഹാളില്‍ നടക്കുന്നു.കേരളനിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്യുന്നതാണ്. രാവിലെ കുട്ടികളുടെ വിവിധകലാപരിപാടികളും സമ്മാനദാനവും നടക്കുന്നതാണ്.
ഏവര്‍ക്കും സ്വാഗതം
Tuesday, May 18, 2010
Tuesday, May 11, 2010
സാന്‍ തോംകണമല എരുമേലിപഞ്ചായത്തിലെ ഏററവും മികച്ച ഹൈസ്കൂള്‍
എരുമേലിപഞ്ചായത്തിലെ 2009-10വര്‍ഷത്തെ ഏററവും മികച്ച ഹൈസ്കൂളായി കണമല സാന്‍ തോം ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ 100% വിജയം നേടിയതിനെ തുടര്‍ന്ന് സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദാണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 105 കുട്ടികളും വിജയതിലകമണിഞ്ഞ് പഞ്ചായത്തിലെ ഏററവും മികച്ച വിജയമാണ് സ്കൂളിന് നേടിത്തന്നത്. കുമാരി ബ്ളെസി സെബാസ്ററ്യന്‍ എല്ലാവിഷയത്തിലും A+ നേടി. ഓഗസ്ററ് പതിനഞ്ചിന് നടക്കുന്ന പഞ്ചായത്തുമേളയില്‍ മികച്ച ഹൈസ്കൂളിനുളള ട്രോഫി വിതരണം ചെയ്യുന്നതാണ്.സ്കൂള്‍മാനേജര്‍ റവ.ഫാ.സെബാസ്ററ്യന്‍ പെരുനിലം അധ്യക്ഷത വഹിച്ച അനുമോദനയോഗത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് ശ്രീ.ജോസ് മടുക്കക്കുഴി,മെമ്പര്‍മാരായ ശ്രീ.ദേവസ്യാച്ചന്‍ കൊച്ചുമാണിക്കുന്നേല്‍, ശ്രീ.സോമന്‍ തെരുവത്തില്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ആന്റണി ആലപ്പാട്ട് ,മുന്‍ ഹെഡ് മാസ്ററര്‍ ശ്രീ.പി. സി. ചാക്കോ പന്നാംകുഴിയില്‍, PTA പ്രസിഡണ്ട് ശ്രീ. തോമസ് തയ്യില്‍, മാതൃസംഗമം ചെയര്‍പേഴ് സണ്‍ ശ്രീമതി മറിയാമ്മ സണ്ണി, സ്കൂള്‍ ഡെപ്യൂട്ടിലീഡര്‍ കുമാരി റോഷ്നമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്ററര്‍ ശ്രീ.ജോസ് വര്‍ഗീസ് സ്വാഗതവും, ശ്രീ. ജിം ജോ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.
Wednesday, May 5, 2010
SMART LIFE PROGRAMME
It has been decided to conduct a SMART LIFE PROGRAMME in our school from 2010 May 11 to 15(10am to 4pm). It is being lead by the team EDU PANACEA, a wing of International Health and Peace Foundation. All students of the school, including those who wants to join here in Std VIII are requested to participate in the camp.Experts in each field will take classes on Time management,, Educational skills, Personality development, Reasoning, Mental ability, Motivational skills etc. Spoken English classes will also be conducted. It is a completely free package for the students of San Thome H S Kanamala.
Monday, April 5, 2010
Subscribe to:
Comments (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു
-
PYKA പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും, 2011-12 അധ്യയനവര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും, അധ്യാപക-രക്ഷാകര്‍തൃയോഗവും 2012 ...























