സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് വെബ്പോര്‍ട്ടല്‍ അധിഷ്ഠിതപഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി State Institute of Educational Technology(SIET) ഒരുക്കുന്ന ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ മാതൃക തയ്യാറായി. എസ്.എസ്.എല്‍.സി സ്കൂള്‍ പാഠപുസ്തകത്തിലെ ശാസ്ത്ര-ഗണിതശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി SIETനിര്‍മ്മിച്ച ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ ട്രയല്‍ വേര്‍ഷനാണ് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും അഭിപ്രായശേഖരണത്തിനായി ഇപ്പോള്‍ തുറന്നുകൊടുക്കുന്നത്. പാഠഭാഗങ്ങള്‍ www.sietkerala.gov.inഎന്ന ലിങ്കില്‍ Learning ടാബില്‍ ഉള്ള Interactive Multimediaയില്‍ ലഭ്യമാണ്. ഈ സൗകര്യം തികച്ചും സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി, ഉള്ളടക്കം പരിഷ്ക്കരിച്ച് വെബ്പോര്‍ട്ടല്‍ പൂര്‍ണരൂപത്തില്‍ ഈ അധ്യയനവര്‍ഷം തന്നെ കുട്ടികള്‍ക്ക് തുറന്നുകൊടുക്കുന്നതാണ്.
കടപ്പാട്: മലയാളമനോരമ ദിനപ്പത്രം 18-04-2012
No comments:
Post a Comment