സാന്‍തോം...
ശക്തിയില്‍ കുതിരയെപ്പോലെ
തലയെടുപ്പില്‍ ആനയെപ്പോലെ
ലക്ഷ്യബോധത്തില്‍ കഴുകനെപ്പോലെ
പരിശ്രമത്തില്‍ ചിലന്തിയെപ്പോലെ
ക്ഷമയില്‍ ഋഷിയെപ്പോലെ
ഉറപ്പില്‍ പാറപോലെ
മനഃശുദ്ധിയില്‍ ശിശുവിനെപ്പോലെ
സ്നേഹത്തില്‍ അമ്മയെപ്പോലെ
മനസ്സ് ആകാശം പോലെ
വിജയത്തില്‍ നക്ഷത്രങ്ങളെപ്പോലെ...
നിങ്ങളുടെ ലക്ഷ്യത്തെ
സാന്‍തോമിന്റെ അഗ്നിയില്‍ സ്ഫുടം ചെയ്ത്
പരിശ്രമത്തിന്റെയും ക്ഷമയുടെയും മൂശയില്‍ മെനഞ്ഞെടുക്കുക
അപ്പോള്‍ നിങ്ങള്‍ എത്തുന്നത്
വിജയത്തിന്റെ തുരുത്തിലായിരിക്കും
വരുവിന്‍...
ഈ കലാലയത്തിന്റെ ഭാഗമാകുവിന്‍
നാളത്തെ അനുഗ്രഹത്തിന്റെ സ്രോതസ്സാകുവിന്‍
ഫാ.സെബാസ്ററ്യന്‍ പെരുനിലം
സ്കൂള്‍ മാനേജര്‍
No comments:
Post a Comment