Wednesday, December 12, 2012

ആദരാഞ്ജലികള്‍

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന് ആദരാഞ്ജലികള്‍

Tuesday, December 11, 2012

നിഷ മോഹനന് ചരിത്രനേട്ടം

സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ കുടനിര്‍മ്മാണ(HS)ത്തില്‍ ഒന്നാം സ്ഥാനവും Aഗ്രേഡും നേടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നിഷ മോഹനന്‍

Tuesday, October 9, 2012

ബോധവല്‍ക്കരണസെമിനാര്‍




പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പ്രത്യേകബോധവല്‍ക്കരണസെമിനാര്‍ സിസ്റ്റര്‍ ജൊവാന്‍ നയിക്കുന്നു

ലഹരിക്കെതിരെ...


സെമിനാര്‍- മദ്യത്തിനും മയക്കുമരുന്നിനുമെതിരെ...ശ്രീ.പ്രിന്‍സ് കൊറ്റനല്ലൂര്‍ നയിക്കുന്നു

ഹിന്ദിദിനാഘോഷം



ഹിന്ദിദിനത്തോടനുബന്ധിച്ച് നടന്ന താരേ സമീന്‍പര്‍ സിനിമാപ്രദര്‍ശനത്തില്‍ നിന്നും

Tuesday, August 21, 2012

ഓണാശംസകള്‍ .......

പി.റ്റി.എ. സെമിനാര്‍ കേരള ഗവ.ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് M.L.A ഉദ്ഘാടനം ചെയ്യുന്നു
സെമിനാര്‍ നയിച്ച പ്രൊഫ.ജോജി ജോര്‍ജ് (എസ്.ബി.കോളജ് ചങ്ങനാശേരി),മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ്, കണമല SCB പ്രസിഡന്റ് എ.ജെ.ചാക്കോ, വാര്‍ഡ് മെമ്പര്‍ ശ്രീമതി ജസി കാവാലം എന്നിവര്‍ സമീപം

Wednesday, June 27, 2012



Anybody, Somebody, Nobody and Everybody are four characters
 representing human society. If we entrust a job to them, we can 
see the characters of these four personalities.

Anybody will assume that somebody else will do the job. 
 Somebody gets angry on everybody for not doing the job.
 Everybody feels that anybody can do it. Finally nobody performs
 the job and feels that everybody could have done it. 
The result = the job remains pending.

Reader's Digest Magazine July 2008.

Tuesday, June 26, 2012

SSLC 2012 സ്കോളര്‍ഷിപ്പ് വിതരണം


നമ്മുടെ സ്കൂളില്‍ നിന്നും മാര്‍ച്ച് 2012 SSLC പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള വിവിധ എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും ജൂണ്‍ 27 ബുധനാഴ്ച രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തില്‍ വിതരണം ചെയ്തു.എരുമേലി പഞ്ചായത്തിലെ ഏറ്റവും മികച്ച വിജയം നേടിയ നമ്മുടെ സ്കൂളിന് കണമല സര്‍വീസ് സഹകരണബാങ്കിന്റെ പേരില്‍ പ്രസിഡന്റ് ശ്രീ. ഏ.ജെ. ചാക്കോ ട്രോഫി സമ്മാനിച്ചു.  



San Thome H S Kanamala
SSLC Rank Holders March 2012
Rank1(2പേര്‍ക്ക്)
Haripriya Haridas, Seenu Thomas
Rank2
Kripa S.V
Language
Delna Joseph, Haripriya Haridas, Kripa S.V
Subject
1.Seenu Thomas

2.Haripriya Haridas
SC
Krishna E R
ST
Anjumol N.V
OEC
Jinimol P.G
Maths
Haripriya Haridas, Seenu Thomas
Science
Anjaly Sabu, Anju Treesa Joseph, Seenu Thomas
Social Science
Jinimol P.G, Prince Baby, Haripriya Haridas, Seenu Thomas

ആദരാഞ്ജലികള്‍

                                       പമ്പാവാലിയുടെ മുഖച്ഛായ മാറ്റിയ അന്തരിച്ച ഫാദര്‍ മാത്യു വടക്കേമുറിക്ക് മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുനിലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൂക്കന്‍പെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കന്‍പെട്ടി-ഏഞ്ചല്‍വാലി കോസ് വേകള്‍, വിവിധ ഭവനനിര്‍മാണ പദ്ധതികള്‍, കുറഞ്ഞ ചെലവില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, തേന്‍ സംസ്കരണയൂണിറ്റുകള്‍ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാന്‍ കാരണക്കാരനായ പ്രിയപ്പെട്ട വടക്കനച്ചന്‍ എന്നും നമ്മുടെ ഓര്‍മ്മകളില്‍ വിളങ്ങിനില്‍ക്കും, നില്‍ക്കണം എന്ന് മാനേജര്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതവും ജയിംസ് സാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Saturday, April 28, 2012

സ്വപ്നങ്ങള്‍ നമ്മുടെ കൂട്ടുകാരാവട്ടെ...


സാന്തോം സ്കൂളിന്റെ മനസ്
എന്നും
സ്വപ്നങ്ങള്‍ക്ക് മുളയ്ക്കാന്‍ വളക്കൂറുള്ള മണ്ണാണ്.
കാലഹരണപ്പെട്ട സ്വപ്നം എന്നൊന്നില്ല;
അസാധ്യസ്വപ്നങ്ങള്‍, അതിരുവിട്ട സ്വപ്നങ്ങള്‍ എന്നിവയുമില്ല.
ശ്രേഷ്ഠമായ, നിലവാരമുള്ള പരിശീലനത്തിലൂടെ,
മുളയ്ക്കില്ലെന്നു കരുതുന്ന വിത്തിനെയും
മുളപ്പിക്കാന്‍തക്ക വളക്കൂറുള്ള മണ്ണാണ്
സാന്‍തോം.
എഴുതാനും വായിക്കാനും സംസാരിക്കാനും
ധാര്‍മ്മികതയിലൂന്നി വളരാനും
ഏറ്റം അനുഗൃഹീതമായ സമയമാണ്
സാന്‍തോം പഠനകാലം.
പയറും പാവലും ഒരുപോലെ മുളയ്ക്കില്ല.
പാവലിന് സമയം കൂടുതല്‍ വേണം.
പന്നല്‍ച്ചെടിയും കല്ലന്‍മുളയും ഒരുപോലെയല്ല.
പന്നല്‍ ചാടിക്കിളിര്‍ക്കും, മുളവിത്ത് ഏറെക്കാലം ധ്യാനത്തിലായിരിക്കും.
കാത്തിരിക്കാന്‍ ക്ഷമയുള്ള അധ്യാപകര്‍,
കരുതലോടെ നിലമൊരുക്കുന്ന സഹായികള്‍,
ജാഗ്രതയോടെ പശ്ചാത്തലമൊരുക്കുന്ന മാനേജ്മെന്റ് ,
കരുത്തുറ്റ നിലവാരമുള്ള കലാലയം.
സാന്‍തോമില്‍ നട്ട സ്വപ്നങ്ങളൊന്നും നഷ്ടസ്വപ്നങ്ങളല്ല...
രാജ്യത്തിന്റെ ദേശത്തിന്റെ, ഭവനത്തിന്റെ ഉന്നതിക്കായി
സാന്‍തോം കലാലയത്തില്‍ ഒന്നിച്ചുകൂടാം...
ഇതിലേയ്ക്ക് പറിച്ചുനടാം.
ഫാ.സെബാസ്റ്റ്യന്‍ പെരുനിലം
സ്കൂള്‍ മാനേജര്‍

വീണ്ടും നൂറിന്റെ പൊന്‍തിളക്കം



                  

2012 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ നമ്മുടെ സ്കൂളിന് തിളക്കമാര്‍ന്ന വിജയം. പരീക്ഷയെഴുതിയ 110 കുട്ടികളും വിജയം കൊയ്തപ്പോള്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും,രക്ഷിതാക്കളും, മാനേജ്മെന്റും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 100% ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഇതോടെ എരുമേലി പഞ്ചായത്തിലെ ഏറ്റവും മികച്ച വിജയം നേടിയ സ്കൂള്‍ എന്ന ഖ്യാതി കൂടി സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഒന്‍പത് A+ ,ഒരു A ഗ്രേഡ് ഇവ നേടി ഹരിപ്രി‍യ ഹരിദാസും, സീനു തോമസും നേട്ടത്തിന്റെ മാറ്റുകൂട്ടി.
റിസള്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ Clerical error മൂലം ഒരു കുട്ടിയുടെ മാര്‍ക്ക് കോളത്തില്‍ absent മാര്‍ക്ക് ചെയ്ത് NHS രേഖപ്പെടുത്തിയിരുന്നെങ്കിലും ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ഉച്ചയോടെതന്നെ പരീക്ഷാഭവനില്‍നിന്നും വേണ്ട മാറ്റങ്ങള്‍ വരുത്തിത്തന്നപ്പോള്‍ സ്വപ്നസാഫല്യത്തിലേയ്ക്ക് നാം നടന്നെത്തുകയായിരുന്നു.

Tuesday, April 24, 2012

Attitude is what life is all about....





Everyone knows about Alexander Graham Bell who invented the Telephone, but very few know that he never made a call to his family. This was because, his wife and daughter were both deaf! That's life.
The worst thing in life is “attachment” because it hurts when you lose it. The best thing in life is “loneliness”because it teaches you everything and, when you lose it , you get everything.
If an egg is broken by an outside force,a life ends. If an egg breaks from within, life begins. Great thing always begin from within.
It's better to lose your ego to the one you love, than to lose the one you love because of ego.
Heated Gold become ornaments. Beaten copper become wires, broken stones become statues. So, the more pain you get in your life, the more valuable you become.
When you trust someone, trust him completely without any doubt. At the end you would get one of the two: either a lesson for your life or a very good person.

Thursday, April 19, 2012

എസ്.എസ്.എല്‍.സി ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങള്‍ വെബ്പോര്‍ട്ടലില്‍


സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് വെബ്പോര്‍ട്ടല്‍ അധിഷ്ഠിതപഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി State Institute of Educational Technology(SIET) ഒരുക്കുന്ന ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ മാതൃക തയ്യാറായി. എസ്.എസ്.എല്‍.സി സ്കൂള്‍ പാഠപുസ്തകത്തിലെ ശാസ്ത്ര-ഗണിതശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി SIETനിര്‍മ്മിച്ച ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ പാഠങ്ങളുടെ ട്രയല്‍ വേര്‍ഷനാണ് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും അഭിപ്രായശേഖരണത്തിനായി ഇപ്പോള്‍ തുറന്നുകൊടുക്കുന്നത്. പാഠഭാഗങ്ങള്‍ www.sietkerala.gov.inഎന്ന ലിങ്കില്‍ Learning ടാബില്‍ ഉള്ള Interactive Multimediaയില്‍  ലഭ്യമാണ്. ഈ സൗകര്യം തികച്ചും സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി, ഉള്ളടക്കം പരിഷ്ക്കരിച്ച് വെബ്പോര്‍ട്ടല്‍ പൂര്‍ണരൂപത്തില്‍ ഈ അധ്യയനവര്‍ഷം തന്നെ കുട്ടികള്‍ക്ക് തുറന്നുകൊടുക്കുന്നതാണ്.
കടപ്പാട്: മലയാളമനോരമ ദിനപ്പത്രം 18-04-2012

Sunday, March 4, 2012


ഭൂമിതന്‍ മാറിലേയ്ക്കിറ്റിറ്റു വീഴുന്ന
അമ്മതന്‍ കണ്ണീര്‍കണങ്ങള്‍
ദാഹജലത്തിന്നായ് കേഴുന്ന ഭൂമിതന്‍
തോരാത്ത മിഴിനീര്‍കണങ്ങള്‍

പൊയ്പോയ് മറഞ്ഞൊരു ശീതളച്ഛായയും
മുക്കുറ്റിപ്പൂവിന്റെ നൈര്‍മല്യവും
ശബ്ദം നിലച്ചൊരു പാതിരാപ്പുള്ളിന്റെ
യാചനാദീപ്തസ്മരണകളും
അലിയുന്നിതെന്‍ മണിചെപ്പില്‍

എവിടെ നിന്‍ ആത്മമുരളിയിലൊഴുകിയ
പാലരുവിതന്‍ ഗാനം?
എവിടെ നിന്‍ പുഞ്ചിരി തൊട്ടുണര്‍ത്തീടുന്ന
കവിഭാവനാഗേഹം?

വെട്ടിനിരത്തുന്നു അമ്മതന്‍ ഹൃത്തം
തട്ടിയുടയ്ക്കുന്നു അമ്മ തന്‍ നെഞ്ചും
ഭൂമി അമ്മതന്‍ മാനസപുത്രര്‍!

കേഴുന്ന പേടമാന്‍ കുഞ്ഞല്ലയിന്നിവള്‍
കരയുന്ന പുതുപൈതലല്ല
വിരഹിണിയായ യുവതിയല്ല
മക്കള്‍തന്‍ ദ്രോഹം കടിച്ചിറക്കുന്ന ഒരമ്മ മാത്രം!

അമ്മതന്‍ മാറ്റം കൊതിക്കുന്ന പുതുജന്മങ്ങളുടെ
മാറ്റം കൊതിക്കാത്ത മാതാവ്

കണ്ണീര്‍ തിരതല്ലും കടലലപോല്‍
നിലയ്ക്കാത്ത ആനന്ദലഹരിപോല്‍
ഉന്മാദമാക്കുന്ന സൗന്ദര്യവും
എവിടെപ്പോയ് മറയുന്നു?

പണ്ടെങ്ങോ കേട്ടുമറന്ന നുണക്കഥപോല്‍
പണ്ടെങ്ങോ രുചിച്ചൊരു മാമ്പഴം പോല്‍
ഭൂമിതന്‍ സൗന്ദര്യം നുകരുന്ന കവിഹൃദയം പോല്‍
ഓര്‍മ്മകളൂയലാടുന്ന ഒട്ടുമാവും
പൊയ് പോയ് മറയുന്നുവോ?

കേള്‍ക്കൂ ഒരമ്മതന്‍ ദീനരോദനം
അറിയൂ ഈ അമ്മതന്‍ യാചനാശബ്ദം.......
ഭൂമിതന്‍ കണ്ണീര്‍ നിലയ്ക്കുന്നില്ല.......


Monday, February 20, 2012

എസ്.എസ്.എല്‍.സി ക്കാര്‍ക്ക് വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും


എസ്.എസ്.എല്‍.സി.ക്കാര്‍ക്കായി പ്രത്യേക വെബ്‌പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടി@സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ് www.resource.itschool.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം- 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും 11.30 നും ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ട് മണിക്കും വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം-2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Friday, February 10, 2012

പ്രണാമം..


പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളര്‍ച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോള്‍ സാന്‍തോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാന്‍തോം പകര്‍ന്നുനല്‍കിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നല്‍കിയ പങ്ക് നിര്‍ണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയര്‍ത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനത്തില്‍ നാടിന്റെ പ്രണാമം

Thursday, February 2, 2012

സ്കൂള്‍ വാര്‍ഷികം

PYKA പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും, 2011-12 അധ്യയനവര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും, അധ്യാപക-രക്ഷാകര്‍തൃയോഗവും 2012 ഫെബ്രുവരി 2-ന് സ്കൂള്‍ ഹാളില്‍ നടന്നു.കേരളനിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു.പട്ടികജാതി-പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്കുളള സൈക്കിള്‍ വിതരണഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

Wednesday, January 18, 2012

സ്കൂള്‍ വാര്‍ഷികവും സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും

 PYKA പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും, 2011-12 അധ്യയനവര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും, അധ്യാപക-രക്ഷാകര്‍തൃയോഗവും 2012 ഫെബ്രുവരി 2-ന് സ്കൂള്‍ ഹാളില്‍ നടക്കുന്നു.കേരളനിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്യുന്നതാണ്. രാവിലെ കുട്ടികളുടെ വിവിധകലാപരിപാടികളും സമ്മാനദാനവും നടക്കുന്നതാണ്.
ഏവര്‍ക്കും സ്വാഗതം

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു