Monday, February 1, 2016


മാന്യരെ,
34-ന്റെ നിറവില്‍ മികവിന്റെ വിദ്യാലയം --സാന്‍തോം ഹൈസ്കൂള്‍
പിന്നിട്ട വഴികള്‍ അവലോകനം ചെയ്യുന്നു.
സ്കൂള്‍ വാര്‍ഷികവും , രക്ഷാകര്‍ത്തൃസമ്മേളനവും, യാത്രയയപ്പും ...
2016 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10.50 ന്...
സ്കൂള്‍ ഓഡിറ്റോറിയത്തില്‍.
സേവനത്തിന്റെ പാതയില്‍ മൂന്നു പതിറ്റാണ്ടുകാലം
അക്ഷരമുത്തുകള്‍ വിതറിയ ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ് സാറും,
കായികാധ്യാപകന്‍ ജോസഫ് എം.ജെ സാറും പടിയിറങ്ങുമ്പോള്‍...
കഴിഞ്ഞ ഒരു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം
അസിസ്റ്റന്റ് മാനേജര്‍ സോബിന്‍ പരിന്തിരിക്കലച്ചന്‍
സ്ഥലം മാറിപ്പോകുമ്പോള്‍....
ഒരായിരം നന്ദി അര്‍പ്പിക്കുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്നതിന്
സാന്‍തോം കുടുംബത്തിന്റെ തിരുമുറ്റത്തെത്തുവാന്‍
ഏവരെയും ഹൃദയത്തിന്റെ ഭാഷയില്‍
സ്വാഗതം ചെയ്യുന്നു.
വിശ്വസ്തതയോടെ,
               മേഴ്സിയാമ്മ കെ.(സീനിയര്‍ അസിസ്റ്റന്റ്)
               എം.കെ.ചെല്ലപ്പന്‍(പി.റ്റി.എ പ്രസിഡന്റ്)
                  റ്റോമി ജോസ് (പി.റ്റി.എ സെക്രട്ടറി)
                  ജിജിമോള്‍ സജി(മാതൃസംഗമം ചെയര്‍പേഴ്സണ്‍)
                  ആന്റോ ജോസഫ്(സ്റ്റാഫ് സെക്രട്ടറി)
                  പ്രിന്‍സ് മാത്യു(ജനറല്‍ കണ്‍വീനര്‍

No comments:

Post a Comment

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു