Friday, July 19, 2013

ദീപിക നമ്മുടെ ഭാഷാപദ്ധതി--- ഉദ്ഘാടനം


 


ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍

 റവ.ഫാ.മാത്യു നിരപ്പേല്‍, ശ്രീ.പ്രസാദ് അബ്രഹാം(ജോയിന്റ് ആര്‍.റ്റി.

 പൊന്‍കുന്നം)എന്നിവര്‍ ചേര്‍ന്ന് ഹെഡ് മാസ്റ്റര്‍ ജോസ് വര്‍ഗീസ് സാറിന് 

പത്രത്തിന്റെ കോപ്പി നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു


  

വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം


 
വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്   ശ്രീ.ജോസ് വര്‍ഗീസ് റ്റി.

(മുന്‍ഹെഡ് മാസ്റ്റര്‍, സെന്റ് എഫ്രേംസ് ഹൈസ്കൂള്‍ ചിറക്കടവ്)പ്രസംഗിക്കുന്നു

Wednesday, June 19, 2013

വായനദിനം- ക്വിസ് മത്സരവിജയികള്‍



ഒന്നാം സ്ഥാനം--------അനന്ദു എം. (10A)
രണ്ടാം സ്ഥാനം--------ജില്‍സ് ദേവസ്യ (8B)
മൂന്നാം സ്ഥാനം--------ഡെന്നീസ് ഡോമിനിക് (8B)

Wednesday, June 5, 2013

പരിസ്ഥിതിദിനാഘോഷം

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റര്‍ ജോസ് വര്‍ഗീസ് സാര്‍ വൃക്ഷത്തൈ നടുന്നു

Saturday, May 25, 2013

യാത്രാമംഗളങ്ങള്‍


സ്ഥലം മാറിപ്പോകുന്ന സ്കൂള്‍മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ പെരുനിലത്തിന് യാത്രാമംഗളങ്ങള്‍

Friday, May 24, 2013

പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം

സാന്തോം സ്കൂളിന്റെ മനസ്
എന്നും
സ്വപ്നങ്ങള്‍ക്ക് മുളയ്ക്കാന്‍ വളക്കൂറുള്ള മണ്ണാണ്.
കാലഹരണപ്പെട്ട സ്വപ്നം എന്നൊന്നില്ല;
അസാധ്യസ്വപ്നങ്ങള്‍, അതിരുവിട്ട സ്വപ്നങ്ങള്‍ എന്നിവയുമില്ല.
ശ്രേഷ്ഠമായ, നിലവാരമുള്ള പരിശീലനത്തിലൂടെ,
മുളയ്ക്കില്ലെന്നു കരുതുന്ന വിത്തിനെയും
മുളപ്പിക്കാന്‍തക്ക വളക്കൂറുള്ള മണ്ണാണ്
സാന്‍തോം
 
എഴുതാനും വായിക്കാനും സംസാരിക്കാനും
ധാര്‍മ്മികതയിലൂന്നി വളരാനും
ഏറ്റം അനുഗൃഹീതമായ സമയമാണ്
സാന്‍തോം പഠനകാലം.
പയറും പാവലും ഒരുപോലെ മുളയ്ക്കില്ല.
പാവലിന് സമയം കൂടുതല്‍ വേണം.
പന്നല്‍ച്ചെടിയും കല്ലന്‍മുളയും ഒരുപോലെയല്ല.
പന്നല്‍ ചാടിക്കിളിര്‍ക്കും, മുളവിത്ത് ഏറെക്കാലം ധ്യാനത്തിലായിരിക്കും.
കാത്തിരിക്കാന്‍ ക്ഷമയുള്ള അധ്യാപകര്‍,
കരുതലോടെ നിലമൊരുക്കുന്ന സഹായികള്‍,
ജാഗ്രതയോടെ പശ്ചാത്തലമൊരുക്കുന്ന മാനേജ്മെന്റ് ,
കരുത്തുറ്റ നിലവാരമുള്ള കലാലയം.
സാന്‍തോമില്‍ നട്ട സ്വപ്നങ്ങളൊന്നും നഷ്ടസ്വപ്നങ്ങളല്ല...
രാജ്യത്തിന്റെ ദേശത്തിന്റെ, ഭവനത്തിന്റെ ഉന്നതിക്കായി
സാന്‍തോം കലാലയത്തില്‍ ഒന്നിച്ചുകൂടാം...
ഇതിലേയ്ക്ക് പറിച്ചുനടാം.

ഫാ.സെബാസ്റ്റ്യന്‍ പെരുനിലം
സ്കൂള്‍ മാനേജര്‍

Monday, April 29, 2013

വീണ്ടും നൂറിന്റെ പൊന്‍തിളക്കം




2013 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ നമ്മുടെ സ്കൂളിന് തിളക്കമാര്‍ന്ന വിജയം. പരീക്ഷയെഴുതിയ 120 കുട്ടികളും വിജയം കൊയ്തപ്പോള്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും,രക്ഷിതാക്കളും, മാനേജ്മെന്റും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ 100% ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഇതോടെ എരുമേലി പഞ്ചായത്തിലെ ഏറ്റവും മികച്ച വിജയം നേടിയ രണ്ടാമത്തെ സ്കൂള്‍ എന്ന ഖ്യാതി കൂടി സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. എട്ട് A+ ,രണ്ട്  A ഗ്രേഡ് ഇവ നേടി നിതിന്‍ ഫിലിപ്പ് ഏറ്റവും മികച്ച വ്യക്തിഗതനേട്ടം സ്വന്തമാക്കി.

Saturday, February 23, 2013

തുടര്‍ച്ചയായ 29 വര്‍ഷത്തെ സേവനത്തിനുശേഷം 2013 ഏപ്രില്‍ 30ന് സര്‍വീസില്‍നിന്ന്  വിരമിക്കുന്ന ശ്രീ.ജയിംസ് എം.എസ്(എച്ച്.എസ്.എ.സോഷ്യല്‍സയന്‍സ്)

Tuesday, January 22, 2013

SSLC ഒരുക്കം 2013


It@School Victersല്‍ SSLC ഒരുക്കം 2013 പ്രത്യേകപരമ്പര സംപ്രേക്ഷണം രാവിലെ 6.30,11.30, ഉച്ചയ്ക്ക് 1.30,വൈകിട്ട് 5.30,രാത്രി 8നും 10നും.SSLC പരീക്ഷയ്ക്കൊരുങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക...പ്രയോജനപ്പെടുത്തുക
ViCTERS live streaming ന് http://victers.itschool.gov.in/ല്‍ പ്രവേശിക്കുക

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു