ഐ.ററി.@ സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി കണമല സാംതോം ഹൈസ്ക്കൂളിലെയും ഉമിക്കുപ്പ സെന്റ്. മേരീസ് ഹൈസ്ക്കൂളിലെയും കുട്ടികള്‍ക്കായുള്ള എസ്.എസ്. ഐ. റ്റി. സി. ട്രെയിനിംഗ് ആഗസ്റ്റ് 27,28 തിയതികളില്‍ കണമല സാംതോം ഹൈസ്കൂളില്‍ വച്ച് നടന്നു. രണ്ടുസ്കൂളുകളില്‍ നിന്നുമായി 20 കുട്ടികള്‍ പങ്കെടുത്തു.
കണമല സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ ഇഷ്ടഇനമായ ഗെയിംസോടെ ട്രെയിനിംഗ് ആരംഭിച്ചു.മലയാളംടൈപ്പിംഗ് വളരെ എളുപ്പത്തില്‍ കുട്ടികള്‍പഠിച്ചു. ഉച്ചകഴിഞ്ഞ്, ഹാര്‍ഡ് വെയര്‍ പരിചയപ്പെടലുംവിശദീകരണവുമായിരുന്നു ഒന്നാം ദിവസം 4.30 ന് ക്ലാസ് സമാപിച്ചു.
രണ്ടാം ദിവസമായ 28-ാം തിയതി പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. കുമാരി ക്യഷ്ണാ ഇ. ആര്‍. ഡോക്കുമെന്റെഷന്‍ അവതരിപ്പിച്ചു. അതിനുശേഷം ഇന്റര്‍ നെറ്റ് ,ബ്ലോഗു നിര്‍മ്മാണം,വിക്കി പീഡിയ , ഇ- മെയില്‍ , വീഡിയോ ഡൗണ്‍ലോഡിംഗ്,പിക്ചര്‍ ഡൗണ്‍ ലോഡിംഗ് തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം ലഭിച്ചു.ഈ രണ്ടു ദിവസത്തെ ക്ലാസുകള്‍ കണമല സാം തോംഹൈ സ്ക്കൂളിലെ എസ്. ഐ. റ്റി. സി.ലിജോ ജോണ്‍ സാറും,ജോയിന്റ് എസ്. ഐ. റ്റി. സി. ജിംജോ ജോസഫ് സാറും സെന്റ്. മേരീസ് ഹൈസ്കൂളിലെ എസ്. ഐ. റ്റി. സി.സിസ്റ്റര്‍ ഡെയ്സ് മരിയായും ഫലപ്രദമായ രീതിയില്‍ നയിച്ചു
No comments:
Post a Comment