Saturday, May 25, 2013
Friday, May 24, 2013
പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം
പുതിയ കൂട്ടുകാര്‍ക്ക് സ്വാഗതം
സാന്തോം
സ്കൂളിന്റെ മനസ്
എന്നും
സ്വപ്നങ്ങള്‍ക്ക്
മുളയ്ക്കാന്‍ വളക്കൂറുള്ള
മണ്ണാണ്.
കാലഹരണപ്പെട്ട
സ്വപ്നം എന്നൊന്നില്ല;
അസാധ്യസ്വപ്നങ്ങള്‍,
അതിരുവിട്ട
സ്വപ്നങ്ങള്‍ എന്നിവയുമില്ല.
ശ്രേഷ്ഠമായ,
നിലവാരമുള്ള
പരിശീലനത്തിലൂടെ,
മുളയ്ക്കില്ലെന്നു
കരുതുന്ന വിത്തിനെയും
മുളപ്പിക്കാന്‍തക്ക
വളക്കൂറുള്ള മണ്ണാണ്
സാന്‍തോം.
എഴുതാനും
വായിക്കാനും സംസാരിക്കാനും
ധാര്‍മ്മികതയിലൂന്നി
വളരാനും
ഏറ്റം
അനുഗൃഹീതമായ സമയമാണ്
സാന്‍തോം
പഠനകാലം.
പയറും
പാവലും ഒരുപോലെ മുളയ്ക്കില്ല.
പാവലിന്
സമയം കൂടുതല്‍ വേണം.
പന്നല്‍ച്ചെടിയും
കല്ലന്‍മുളയും ഒരുപോലെയല്ല.
പന്നല്‍
ചാടിക്കിളിര്‍ക്കും,
മുളവിത്ത്
ഏറെക്കാലം ധ്യാനത്തിലായിരിക്കും.
കാത്തിരിക്കാന്‍
ക്ഷമയുള്ള അധ്യാപകര്‍,
കരുതലോടെ
നിലമൊരുക്കുന്ന സഹായികള്‍,
ജാഗ്രതയോടെ
പശ്ചാത്തലമൊരുക്കുന്ന
മാനേജ്മെന്റ് ,
കരുത്തുറ്റ
നിലവാരമുള്ള കലാലയം.
സാന്‍തോമില്‍
നട്ട സ്വപ്നങ്ങളൊന്നും
നഷ്ടസ്വപ്നങ്ങളല്ല...
രാജ്യത്തിന്റെ
ദേശത്തിന്റെ,
ഭവനത്തിന്റെ
ഉന്നതിക്കായി
സാന്‍തോം
കലാലയത്തില്‍ ഒന്നിച്ചുകൂടാം...
ഇതിലേയ്ക്ക്
പറിച്ചുനടാം.
ഫാ.സെബാസ്റ്റ്യന്‍ പെരുനിലം
Subscribe to:
Posts (Atom)
ആന്റോസാറിന് എയ്ബലിന്റെ സമ്മാനം
പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു
-
From 9 am onwards our students were busy in pasting the various wall posters they prepared the previous day which depicted the importance ...