Monday, February 20, 2012

എസ്.എസ്.എല്‍.സി ക്കാര്‍ക്ക് വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും


എസ്.എസ്.എല്‍.സി.ക്കാര്‍ക്കായി പ്രത്യേക വെബ്‌പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടി@സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ് www.resource.itschool.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം- 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും 11.30 നും ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ട് മണിക്കും വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം-2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Friday, February 10, 2012

പ്രണാമം..


പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളര്‍ച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോള്‍ സാന്‍തോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാന്‍തോം പകര്‍ന്നുനല്‍കിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നല്‍കിയ പങ്ക് നിര്‍ണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയര്‍ത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനത്തില്‍ നാടിന്റെ പ്രണാമം

Thursday, February 2, 2012

സ്കൂള്‍ വാര്‍ഷികം

PYKA പദ്ധതി പ്രകാരം നിര്‍മ്മിച്ച സ്കൂള്‍ ഗ്രൗണ്ട് ഉദ്ഘാടനവും, 2011-12 അധ്യയനവര്‍ഷത്തെ സ്കൂള്‍ വാര്‍ഷികവും, അധ്യാപക-രക്ഷാകര്‍തൃയോഗവും 2012 ഫെബ്രുവരി 2-ന് സ്കൂള്‍ ഹാളില്‍ നടന്നു.കേരളനിയമസഭ ചീഫ് വിപ്പ് ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു.പട്ടികജാതി-പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്കുളള സൈക്കിള്‍ വിതരണഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു