ന്യൂഡല്ഹി: മലയാളത്തിന്റെ പ്രിയ കവി ഒ.എന്.വി കുറുപ്പിന് ജ്ഞാനപീഠം. 2007ലെ ജ്ഞാനപീഠം പുരസ്കാരമാണ് ഒ.എന്.വിയ്ക്ക് ലഭിക്കുക. ഇന്ന് ചേര്ന്ന ജ്ഞാനപീഠം പുരസ്കാര നിര്ണയ സമിതിയാണ് ഈ തീരുമാനമെടുത്തത്.
1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്മാന് സ്ഥാനവും ഒ.എന്.വി വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന് എന്നീ പഠനങ്ങളും ഒ.എന്.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്കിയിട്ടുണ്ട്.
സരോജിനിയാണ് ഒ.എന്.വിയുടെ ഭാര്യ. രാജീവന്‍, മായാദേവി എന്നിവര്‍ മക്കളാണ്.
എം.ടി വാസുദേവന്‍ നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.

ഒ.എന്.വിയ്ക്ക് ലഭിച്ച് മറ്റ് പുരസ്കാരങ്ങള്
എഴുത്തച്ഛന് പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
സോവിയറ്റ്ലാന്ഡ് നെഹ്രു പുരസ്കാരം വയലാര്‍ പുരസ്കാരം പന്തളം കേരളവര്മ്മ ജന്മശതാബ്ദി പുരസ്കാരം വിശ്വദീപ പുരസ്കാരം മഹാകവി ഉള്ളൂര്‍ പുരസ്കാരം ആശാന് പുരസ്കാരം ഓടക്കുഴല്‍ പുരസ്കാരം